നീലേശ്വരം യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി അനൂപ് ഓർച്ച ചുമതലയേറ്റു.
യൂത്ത് കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ.കെ.ആർ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി വി ആർ സൂരജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി മാമുനി വിജയൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ശിവപ്രസാദ് അറുവാത്ത്, രതീഷ് കാട്ടുമാടം, വിനോദ് കപ്പിത്താൻ ,നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി രാജേന്ദ്രൻ , കെ.ആർ രാജേഷ്,ഉണ്ണി വേങ്ങര, കൊട്ര സുധാകരൻ, ഭാസ്കരൻ കെ, പുഷ്കരൻ, സി വിദ്യാധരൻ, രോഹിത് സി കെ, രതീഷ് പള്ളിക്കര, ഷനീർ കോട്ടിക്കുളം, ശ്രീനി വാണിയംവയൽ എന്നിവർ സംസാരിച്ചു.
No comments