Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മിറ്റി പഠന ക്ലാസ്സ്‌ നടത്തി.

ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏരിയ പഠന ക്ലാസ്സ് ജില്ലാ സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ഇ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ബാലകൃഷ്ണൻ, പി.സി സുബൈദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. വിധുബാല, പി. സാവിത്രി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ സുജാത സ്വാഗതം പറഞ്ഞു.  വർഗ്ഗീയതയുടെ സാമ്പത്തികവും ചരിത്രപരവും സാംസ്ക്കാരികവുമായ വേരുകൾ എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. വി.പി.പി മുസ്തഫയും
നവകേരളവും സ്ത്രീ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ടി.കെ ചന്ദ്രമ്മ ടീച്ചറും ക്ലാസ്സ് എടുത്തു.

No comments