കേബിള്‍ ഓപ്പറേറ്റ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് തുറന്നു.
ഫെബ്രുവരി 13ന് നീലേശ്വരം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കുന്ന സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു. നാടിന്റെ വികസനത്തിന് ഒപ്പം നിന്നവരാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന മേഖലാ സമ്മേളനത്തില്‍ നീലേശ്വരം നഗരത്തിലെ ആകാശ പാതയ്ക്കായി പ്രമേയം പാസാക്കുകയും, നാടിന്റെ വികസന താല്‍പര്യങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുകയും ചെയ്തത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം. ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര, നീലേശ്വരം മേഖല പ്രസിഡണ്ട് ശ്രീധരന്‍ എം, സി.സി.എന്‍ എം. ഡി. മോഹനന്‍ ടി.വി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി. നായര്‍ സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ബൈജു രാജ് സി.പി. നന്ദിയും പറഞ്ഞു.
No comments