Breaking News

നീലേശ്വരത്തെ രതീഷ് സൗഹൃദ കൂട്ടായ്മ (ആർഎസ്കെ ) കുടുംബസംഗമം ജനുവരി 21 ഞായറാഴ്ച

നീലേശ്വരത്തെ രതീഷ് സൗഹൃദ കൂട്ടായ്മ (ആർഎസ്കെ ) കുടുംബസംഗമം  ജനുവരി 21 ഞായറാഴ്ച  നീലേശ്വരം കിഴക്കൻ എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കും. ശബ്ദ കലാ രംഗത്തെ കുലപതി പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും, വാഗ്മിയുമായ ഡോ. എൻ.പി വിജയൻ നീലേശ്വരം മുഖ്യാതിഥിയായിരിക്കും.പ്രസിഡന്റ് രതീഷ് വിപഞ്ചികയുടെ അധ്യക്ഷത വഹിക്കും. കൂട്ടായ്മ സെക്രട്ടറി രതീഷ് ആവണി സ്വാഗതം പറയും. സാമൂഹിക സാംസ്കാരിക പ്രവർത്തകനും, നാടക കലാകാരനുമായ വിനോദ് ആലന്തട്ട മുഖ്യപ്രഭാഷണം നടത്തും. നീലേശ്വരം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ഷീബ ടി.വി, ആർ എസ് കെ യു എ ഇ പ്രസിഡണ്ട് രതീഷ് ഐക്കോടൻ, ആർ എസ് കെ മാതൃസമിതി പ്രസിഡണ്ട് നിമ്മി രതീഷ് ആശംസകൾ നേരും. ആർഎസ്കെ ട്രഷറർ രതീഷ് പരവനടുക്കം നന്ദി രേഖപ്പെടുത്തും. കോട്ടപ്പാറ അയ്യപ്പഭജന മഠം അവതരിപ്പിക്കുന്ന പുരുഷ തിരുവാതിര, സൂര്യതേജസ് വായനശാല ഗ്രന്ഥാലയം നാരിമാളം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി, നാടൻ ശൈലിയിൽ മിമിക്രി അവതരിപ്പിക്കുന്ന സന്തോഷ് തായന്നൂരിന്റെ അവതരണം, തുടങ്ങി വിവിധ കലാപരിപാടികളും നടക്കുമെന്ന് രതീഷ് കൂട്ടായ്മ പ്രസിഡന്റ്‌ രതീഷ് വിപഞ്ചിക, സെക്രട്ടറി രതീഷ് ആവണി, ട്രഷറർ രതീഷ് പരവനടുക്കം, യുഎഇ കമ്മിറ്റി പ്രസിഡന്റ് ഐക്കോടൻ രതീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രതീഷ് കരിവെള്ളൂർ, എൻ.കെ.രതീഷ് , രതീഷ് വിബ്‌ജിയോർ, സുവർണ രതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൊബൈൽ ഫോൺ വഴി രണ്ട് രതീഷ് മാർ തമ്മിൽ ഒരു സൗഹൃദ സംഭാഷണത്തിലൂടെയാണ് ഈ കൂട്ടായ്മയെ കുറിച്ച് ചിന്തിക്കുന്നത്. ഓൺലൈൻ വഴി നടന്ന ആദ്യ യോഗത്തിൽ തന്നെ 70 അംഗങ്ങൾ ഉണ്ടായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പ് എന്നതിലുപരി സംഘടനാ തലത്തിലും സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ കലാകായിക മേഖലകളിലേക്കും, കാർഷിക രംഗം, ജീവകാരുണ്യം, കുട്ടികൾക്കുള്ള പഠന സഹായം, രക്ത ദാനം കൂട്ടായ്മ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. കൂട്ടായ്മ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിനായി വ്യക്തമായ അജണ്ടകൾ വച്ചുകൊണ്ടുതന്നെയായിരുന്നു ആദ്യയോഗം നടന്നത്. ആ ആദ്യ യോഗത്തിന്റെ വിജയത്തിലൂടെ തന്നെയായിരുന്നു ആർ എസ് കെ യുടെ ഉത്ഭവം. 11 /7 /2021ന് രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആദ്യ യോഗം നടത്തി, ഇന്നേക്ക് മൂന്ന് വർഷമായി. രതീഷ് സൗഹൃദ കൂട്ടായ്‌മയുടെ ഏതൊരു പ്രവർത്തനത്തിനും പൂർണ പിന്തുണ നൽകുകയും, സഹായിക്കുകയും ചെയ്യുന്ന മാതൃ സമിതിയും, പ്രവാസ ലോകത്തു കൂട്ടായ്മയുടെ പ്രവർത്തനത്തിന് കരുത്തേകാൻ പ്രവാസി കമ്മിറ്റിയും നിലവിലുണ്ട്.

No comments