Breaking News

ദേശീയ പാത നവീകരണം: നീലേശ്വരത്ത് ആകാശപാത പണിയാൻ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരത്ത് ആകാശ വേണമെന്ന് ആവശ്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു ഇത് സംബന്ധിച്ച് നിയമസഭാ മന്ദിരത്തിൽ വെച്ച് നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതി ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ കർമ്മ സമിതി രക്ഷാധികാരി മാമുനി വിജയൻ , വൈസ് ചെയർമാൻമാരായ അഡ്വ.കെപി നസീർ , സേതു ബങ്കളം എന്നിവർ ചേർന്ന നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പഴയപാലം പൊളിച്ചു പുതുക്കിപ്പണിയണമെന്നും കരുവാച്ചേരിയിൽ അടിപ്പാതയും നെടുങ്കണ്ടിയിൽ കച്ചേരി കടവ് റോഡിന് ഇന്നും എക്സിറ്റും അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ, ദേശീയപാത അതോറിറ്റി കേരള റീജിയണൽ ഓഫീസർ റിട്ട.കേണൽ എ.കെ ജാൻ ബാസ് എന്നിവർക്കും സംഘം നിവേദനം നൽകി. നീലേശ്വരത്തെ പഴയപാലം പുതുക്കിയ പണിയണമെന്നും ആകാശപാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച് അനുകൂലമായ നടപടി കൈക്കൊള്ളണമെന്നും റവന്യൂ വകുപ്പ് മന്ത്രിയും നിവേദക സംഘത്തിന് ഉറപ്പ് നൽകി

No comments