നീലേശ്വരം പൊടോത്തുരുത്തി തത്തയിൽ തറവാട് കുടുംബസംഗമം നടത്തി
നീലേശ്വരം പൊടോത്തുരുത്തി തത്തയിൽ തറവാട് കുടുംബസംഗമം കായക്കീൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്നു.
നൂറുകണക്കിന് തറവാട് അംഗങ്ങൾ പങ്കെടുത്തു. വിവിധ മേഖലയളിൽ കഴിവ് തെളിയിച്ചവരെയും തലമുതിർന്ന തറവാട് അംഗങ്ങളെയും ആദരിച്ചു. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിർന്ന കാരണവർ കുഞ്ഞിക്കോരൻ നിലവിളക്ക് കൊളുത്തി. പ്രശസ്ത സിനി ആർട്ടിസ്റ്റ് ഷീന വിജയൻ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു. തറവാട് കമ്മിറ്റി പ്രസിഡന്റ് സുകുമാരൻ പാലായി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ടി.വി.കുഞ്ഞിക്കണ്ണൻ, രാഘവൻ മാവുങ്കാൽ, കൃഷ്ണൻ വെങ്ങാട്ട്, ജനാർദനൻ വെങ്ങാട്ട്, സതീശൻ പൊടോത്തുരുത്തി, പാലായി മധു പണിക്കർ, എൻ.സുകുമാരൻ, സുധീരൻ മയ്യിച്ച എന്നിവർ സംസാരിച്ചു. തറവാട് സെക്രട്ടറി വൽസരാജ് മയ്യിച്ച സ്വാഗതവും സുമേഷ് കാര്യങ്കോട് നന്ദിയും പറഞ്ഞു.
No comments