Breaking News

നീലേശ്വരം താലൂക്ക് വേണം; ആകാശപാതയും: തണൽ പടിഞ്ഞാറ്റംകൊഴുവൽ

നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപികരിക്കണമെന്നും ദേശീയപാതയിൽ ആകാശപാത നിർമിച്ച് നീലേശ്വരത്ത് നടന്നു വരുന്ന ജനകീയ സമരങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും പടിഞ്ഞാറ്റംകൊഴുവൽ തണൽ സാംസ്കാരിക വേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പടന്ന ഓയിസ്റ്റ ഒപേരയിലാണ് യോഗം ചേർന്നത്. പുതിയ ഭാരവാഹികൾ: പി.യു.ചന്ദ്രശേഖരൻ (പ്രസിഡന്റ്), സി.ബാലചന്ദ്രൻ (വൈസ് പ്രസിഡന്റ്), സി.എം. രവീന്ദ്രൻ (സെക്രട്ടറി), പി.ഗിരീഷ് കുമാർ (ജോയിന്റ് സെക്രട്ടറി), പ്രൊഫസർ വി.വി.പുരുഷോത്തമൻ (ട്രഷറർ).

No comments