Breaking News

തൈക്കോണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പ്: നീലേശ്വരം സ്വദേശിനിക്ക് ഇരട്ട മെഡൽ

ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നടന്ന 25-ാമത് സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേട്ടവുമായി നീലേശ്വരം സ്വദേശിനി.
രാജാസ് ഹയർസെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജി.ഐശ്വര്യയാണ് സ്പാറിങ്ങിൽ സ്വർണ മെഡലും പൂംസെ ഇനത്തിൽ വെള്ളിയും നേടിയത്. ജൂനിയർ അണ്ടർ 55 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. നീലേശ്വരം ഗ്രാന്റ്മാസ്റ്റർ മാർഷ്യൽ ആർട്സ് തൈക്കോണ്ടോ അക്കാദമിയിലെ പി.വി. അനിൽ കുമാറാണ് പരിശീലകൻ. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഗീതാലയത്തിലെ കെ.ആർ.ഗിരീഷിന്റെയും എൻ. സുമയുടെയും മകളാണ് ഐശ്വര്യ.

No comments