മരക്കാപ്പിന്റെ തീരത്ത്ശാസ്ത്രവിസ്മയം തേടി കുട്ടികൾ
ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേള ശ്രദ്ധേമായി. രണ്ടുനാൾ നീണ്ട ശാസ്ത്രമേളയെ വരവേൽക്കാൻ നാടൊന്നാകെ ആഘോഷത്തിമിർപ്പോടെ ഒത്തുചേർന്നത്. കടലോരത്തെ വിദ്യാലയത്തിൽ നടക്കുന്ന ശാസ്ത്രമേളയിൽ പ്രതിഭകളുടെ മിന്നലാട്ടം ദൃശ്യമായി. പുതിയ കാലത്തോടൊപ്പം ചേർന്നു നിന്ന് ശാസ്ത്രത്തിലൂടെ അദ്ഭുതവിസ്മയങ്ങൾ രചിക്കാൻ പര്യാപ്തമാണ് പുതിയ തലമുറയെന്ന് വിളിച്ചോതുന്നതായിരുന്നു ശാസ്ത്രമേള.
No comments