Breaking News

ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാതല വായനോത്സവം നീലേശ്വരത്ത് നടത്തി

 ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാതല വായനോത്സവം നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തി.
ഹൈസ്‌കൂൾ, മുതിർന്നവർക്ക് രണ്ട് വിഭാഗം, യു പി, വനിത വിഭാഗങ്ങളിലായാണ് പുസ്തകവായനയെ അടിസ്ഥാനമാക്കി മത്സരം നടത്തിയത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ പി പ്രഭാകരൻ വായനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ, ടി രാജൻ, പി ദാമോദരൻ, എ ആർ വിജയകുമാർ, കെ ലളിത, ജോസ് സെബാസ്റ്റിയൻ, കെ കെ രാജൻ, ഇ കെ സുനിൽകുമാർ പട്ടേന, കെ സി അനിൽകുമാർ എന്നിവർ സംസാരിച്ചു. പി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.
..................

No comments