Breaking News

സബിനേഷ് സ്‌മാരക അഖില കേരള പുരുഷ വനിത കമ്പവലി മത്സരം ഇന്ന് 5 മണിക്ക് ബങ്കളത്ത്

അകാലത്തിൽ മാൾട്ടയിൽ മരണപ്പെട്ട ബങ്കളത്തെ സബിനേഷിൻ്റെ സ്മരണാർത്ഥം ബങ്കളം ഗരീമ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ ബങ്കളത്ത് അഖില കേരള പുരുഷ വനിതാ കമ്പവലി മത്സരം അരങ്ങേറും. സ്വയം വികസനവും അതോടൊപ്പം സമൂഹ വികസനവും എന്ന സദുദ്ദേശ ലക്ഷ്യത്തോടെ രൂപീകരിച്ച ഗരിമ പുരുഷ സ്വയം സഹായ സംഘം ബങ്കളത്തിൻ്റെ മണ്ണിൽ പന്ത്രണ്ട് വർഷം പിന്നിടുകയാണ്. കലാകായിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിച്ചുവരുന്ന സംഘം പന്ത്രണ്ടാം വാർഷികവും,അകാലത്തിൽ പൊലിഞ്ഞു പോയ സംഘം മെമ്പർ സബിനേഷിന്റെ നാമധേയത്തിൽ ഇന്നു വൈകുന്നേരം 5 മണി മുതൽ അഖില കേരള പുരുഷ, വനിതാ കമ്പവലി മത്സരം സംഘടിപ്പിക്കുകയാണ്.

ഗരിമ പ്രസിഡൻ്റ് എസ് എൻ സുജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ
മുൻ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ മത്സരം ഉദ്ഘാടനം ചെയ്യും.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.പ്രകാശൻ ,പൊതുമേഖല സ്ഥാപനമായ കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ
ആനക്കൈ ബാലകൃഷ്ണൻ, ഇന്ത്യൻ ഫുട്ബോൾ താരം കുമാരി മാളവിക ,വുമൺസ് ഫുട്‌ബാൾ പരിശീലകൻ നിധിഷ് ബങ്കളം, പ്രശസ്ത ശില്പി മധു ബങ്കളം,വാർഡ് മെമ്പർ വി.രാധ ,സിപിഎം ലോക്കൽ സെക്രട്ടറി കെ.പ്രഭാകരൻ മാസ്‌റ്റർ,
ജില്ലാ സ്പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്ന പുരുഷ ടീമിന് 12025 രൂപയും ട്രോഫിയും,
രണ്ടാം സ്ഥാനക്കാർക്ക് 8025 രൂപയും ട്രോഫിയും,
മൂന്നാം സ്ഥാനക്കാർക്ക് 6025 രൂപയും ട്രോഫിയും,
നാലാം സ്ഥാനക്കാർക്ക് 3025 രൂപയും ട്രോഫിയും.
വനിതകളുടെ മത്സരത്തിൽ ഒന്നാം സ്ഥാനംനേടുന്ന ടീമിന് 5025 രൂപയും ട്രോഫിയും,
രണ്ടാം സ്ഥാനക്കാർക്ക് 3025 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 2025 രൂപയും ട്രോഫിയും,
 നാലാം സ്ഥാനക്കാർക്ക് 1025 രൂപയും ട്രോഫി യും സമ്മാനമായി നൽകും .
പുരുഷ വിഭാഗത്തിൽ ക്വർട്ടറിൽ പുറത്താകുന്ന ടീമുകൾക്ക് 1000 രൂപ വീ‌തം നൽകുമെന്നും മത്സരം കൈവലി ശൈലിയിലായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

No comments