പട്ടേന ശ്രീ പട്ടേൻ ചാമുണ്ഡി കാവ് കളിയാട്ടവും മേൽമാട് സമർപ്പണവും ഒക്ടോബർ 26 27 28 തിയ്യതികളിൽ: അടയാളം കൊടുക്കൽ ചടങ്ങ് നടത്തി
വടക്കേ മലബാറിന്റെ കളിയാട്ട കാലങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തുലാമാസത്തിലെ പത്താമുദയത്തിൽ തെയ്യം കെട്ട് നടക്കുന്ന അപൂർവ്വം ദേവസ്ഥാനങ്ങളിൽ ഒന്നാണ് പട്ടേന ശ്രീ പട്ടേൻ ചാമുണ്ഡി കാവ്. ഈ വർഷത്തെ കളിയാട്ടവും മേൽമാട് സമർപ്പണവും 2025 ഒക്ടോബർ മാസം 26 27 28 (1201 തുലാം മാസം 9 10 11) തീയതികളിലായി നടത്തുന്നു. കളിയാട്ടത്തിന് മുന്നോടിയായി ഉള്ള അടയാളം കൊടുക്കൽ ചടങ്ങ് നടത്തി. പട്ടേൻ ചാമുണ്ഡി കാവ് സംരക്ഷണ സമിതി പ്രസിഡണ്ട് സി കെ ബാലചന്ദ്രൻ നായർ ക്ഷേത്രം കർമ്മി സന്തോഷിനും കോലധാരികൾക്കും ചടങ്ങുകളോടെ ക്ഷേത്രസന്നിധിയിൽ വച്ച് നൽകി. ക്ഷേത്രം ഭാരവാഹികളും മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും സന്നിഹിതരായി. പ്രതിഷ്ഠാദിനമായ 26ന് തീയതി രാവിലെ 9 മണിക്ക് ക്ഷേത്രം തന്ത്രി ചന്തേര വടക്കേമഠം ശ്രീ കരുണാകരൻ ഗുരുക്കളുടെ മുഖ്യ കാർമികത്വത്തിൽ ഗണപതിഹോമം, 10 മണിക്ക് മേൽമാട് സമർപ്പണം, തുടർന്ന് ക്ഷേത്രം കർമി സന്തോഷിന്റെ നേതൃത്വത്തിൽ നടതുറന്ന് അടിയന്തരം ,കലശംവെപ്പ്, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. 27 ന് വൈകുന്നേരം 7 മണിക്ക് ദീപരാധന തുടർന്ന് ചാമുണ്ഡിയുടെ തോറ്റം പുറപ്പാട് , ബ്രാഹ്മണ മൂർത്തി തെയ്യത്തിന്റെ പുറപ്പാട്, മേലെ ഗുരുനാഥൻ തെയ്യത്തിന്റെ പുറപ്പാട്, 28 ന് 11 മണിക്ക് കാർഷിക ദേവതയും സർവഐശ്വര്യദ്വായകയുമായ ശ്രീ പട്ടേൻ ചാമുണ്ഡി അമ്മയുടെ പുറപ്പാട്.
No comments