Breaking News

റവന്യൂ ജില്ലാ കായികമേള സമാപിച്ചു. ഹോസ്‌ദുർഗ് ഉപജില്ല ചാമ്പ്യന്മാരായി. .

ബാനം ഗവ.ഹൈസ്കൂളിന്റെ ആതിഥേയത്വത്തിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന റവന്യൂ ജില്ലാ കായികമേള സമാപിച്ചു. 211 പോയിന്റോടെ ഹോസ്‌ദുർഗ് ഉപജില്ല ചാമ്പ്യന്മാരായി. . 169 പോയിൻ്റോടെ കാസർകോട് രണ്ടാം സ്ഥാനവും. 153 പോയിന്റോടെ ചെറുവത്തൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചിറ്റാരിക്കാൽ 122 പോയിന്റ്. മഞ്ചേശ്വരം(96), കുമ്പള (66), ബേക്കൽ (60) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്‌കൂൾ വിഭാഗത്തിൽ 106 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ തല ചാമ്പ്യൻപട്ടം നിലനിർത്തി. കുട്ടമത്ത് ജിഎച്ച്എസ്എസ് 55 പോയിന്റോടെ റണ്ണറപ്പായി. പാലാവയൽ സെന്റ് ജോൺസ് എച്ച്എസ് (32), പൈവളികെനഗർ ജി എച്ച് എസ് എസ് (26), ഉപ്പള ജി എച്ച് എസ് എസ് (23) ചായ്യോത്ത് ജിഎച്ച്എസ്എസ് (22) യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെസ്ഥാനങ്ങൾനേടി
115 ഇനങ്ങളിലായി വിവിധ വിഭാഗങ്ങളിൽ പെടുന്ന 1500 ലധികം കായികതാരങ്ങളാണ് മേളയിൽ പങ്കെടുത്തത്.

No comments