Breaking News

ചീമേനി രക്തസാക്ഷി സമുച്ചയം ശിലാസ്ഥാപനവും പി.സുരേന്ദ്രൻ അനുസ്മരണവും നാളെ

ചീമേനി രക്തസാക്ഷി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും  കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് ചീമേനി മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി.സുരേന്ദ്രൻ്റെ 35-ാമത് രക്തസാക്ഷിത്വ ദിനാചാരണവും നാളെ
 വിപുലമായ പരിപാടികളുടെ നടത്തുമെന്ന് ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ 10 മണിക്ക് കെ. പി. സി. സി മെമ്പർ കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം 3 മണിക്ക് ചീമേനി മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും. 3.30 ന് ധീര രക്തസാക്ഷികളായ ചീമേനി ശശീന്ദ്രൻ, പിലാന്തോളി കൃഷ്ണൻ , എം.എം.ജോസ്. കെ.പി.സുരേന്ദ്രൻ എന്നിവരുടെ ഓർമ്മ നിലനിർത്തി നിർമ്മിക്കുന്ന രക്തസാക്ഷി സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപനവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും കെ.പി.സി.സി പ്രസിഡണ്ട് സണ്ണിജോസഫ് എം. എൽ. എ നിർവ്വഹിക്കും. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ.പി.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി മുഖ്യാതിഥിയാവും, കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെകട്ടറി സോണി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡണ്ട് പി. കെ ഫൈസൽ, 
കെ. പി. സി. സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി എന്നിവർ. സംസാരിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും മത്സരം ശക്തമാക്കുമെന്നും ജനങ്ങൾ കോൺഗ്രസിനെ പിന്തുണക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കെ. പി. സി. സി മെമ്പർ കരിമ്പിൽ കൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് എ. പി സുരേന്ദ്രൻ, ടി.വി കുഞ്ഞിരാമൻ, കെ രാഘവൻ, ടി പി ശ്രീവൽസൻ, കെ ശ്രീധരൻ, ടി പി ധനേഷ് എന്നിവർ പങ്കെടുത്തു.

No comments