ക്ഷേമനിധി ഓഫിസ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കണം: ജനറൽ വർക്കേർസ് യൂണിയൻ സിഐടിയു പനത്തടി ഏരിയാ ജനറൽ ബോഡി യോഗം
ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു പനത്തടി ഏരിയാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പൂടംകല്ല് ബാങ്ക് ഹാളിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.ദാമോദരൻ അധ്യക്ഷനായി. സെക്രട്ടറി ഏ.കെ. ആൽബർട്ട് ജോഷി ജോർജ് . വി.. ആർ.ബിജു . കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. കെ ആർ ശശീന്ദ്രൻ സ്വാഗതവും കെ.ആർ സിന്ധു നന്ദിയും പറ ഞ്ഞു
No comments