പുതുക്കൈ ചൂട്ടുവം പരിതാളിക്കാവ് - കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാന കളിയാട്ടം ആഘോഷകമ്മറ്റി രൂപീകരിച്ചു
പുതുക്കൈ ചൂട്ടുവം പരിതാളിക്കാവ് - കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്ത് 2026 ഏപ്രിൽ 29, 30, മെയ് 1 തീയ്യതികളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്ന വിപുലമായ ആഘോഷകമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പരിതാളിക്കാവിൽ വെച്ച നടന്ന പൊതുയോഗം പുതുക്കൈ ശ്രീ സദാശിവ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എ.വി.കുമാരൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ ട്രസ്റ്റ് പ്രസിണ്ടന്റ് എം ഗോവിന്ദൻ നായർ അധ്യക്ഷനായിരുന്നു. ഡി.വിജയൻ, ഡി. സതി അമ്മ, വൽസൻ മാസ്റ്റർ, ഉഷ അശോകൻ, എം രാജീവൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഡി വിജയൻ (ചെയർമാൻ),
കുഞ്ഞികൃഷ്ണൻ മഠത്തിൽ (ജനറൽ കൺവീനർ), കെ.പ്രമോദ് (ട്രഷറർ)
എന്നിവരെ യോഗം തിരഞ്ഞെടുത്തു.
No comments