നീലേശ്വരം കൊട്രച്ചാൽ റസിഡന്റ് അസോസിയേഷൻ ഓണാഘോഷം നടത്തി.
നീലേശ്വരം കൊട്രച്ചാൽ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മെമ്പർമാരുടെ എല്ലാ വീടുകളിലും മാവേലി സന്ദർശനം നടത്തുകയും പൂക്കളമൽസരം സംഘടിപ്പിക്കുകയും ചെയ്തു. അസോസിയേഷന്റെ കുടുംബ സംഗമത്തിൽ പായസവിതരണം നടത്തുകയും പൂക്കള മൽസര വിജയി കൾക്ക് സമ്മാനദാനവും എസ്.എസ്.എൽ.സി, പ്ലസ് 2, ഡിഗ്രി വിജയികൾക്ക് അനുമോദനം നൽകുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ: രമേഷ് ഡി.ജി, സെക്രട്ടറി ബാബു മൂത്തല, പി വി ബാലകൃഷ്ണൻ, ടി.വി. പുരുഷു, എം ചന്ദ്രൻ, സയന ബാബു, കെ.അജയൻ, എം രത്നാകരൻ, ഡോ: സുമ എ പി, കെ.വി.സുരേഷ് കുമാർ, എൻ.പി. ദേവദാസൻ, എൻ.കെ.കൃഷ്ണൻ,ടി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
No comments