Breaking News

നീലേശ്വരം തൈക്കടപ്പുറത്തെ അബ്ദുൾ ഷെരീഫിന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്

നീലേശ്വരം തൈക്കടപ്പുറത്തെ അബ്ദുൾ ഷെരീഫ് പള്ളിവളപ്പിലിന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി ലഭിച്ചു.
ബാംഗ്ലൂരിൽ ടാൽഫോർ സൈബർ ഫോറൻസിക് കമ്പനിയിൽ സീനിയർ കൺസൽട്ടന്റ് ആയ ഇദ്ദേഹം വിവിധ യൂണിവേഴ്സിറ്റികളിൽ സൈബർ സെക്യൂരിറ്റി ഗസ്റ്റ് ലക്ചറർ കൂടിയാണ്. അബുദാബി പോലീസിലും ജോലി ചെയ്തിട്ടുണ്ട്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സിൽവർ മെഡൽ ജേതാവാണ്. മികച്ച ഗായകനാണ്. സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യും. ഭാര്യ: നർദാശ. മക്കൾ: നിയുഷ ഷെരീഫ്, ഷയാൻ ഷെരീഫ്.

No comments