Breaking News

നീലേശ്വരം കൊട്ടാരത്തിൽ ചിത്രകാരന്മാർ ഒത്തുചേരും; വർണക്കൊട്ടാരമൊരുക്കാൻ....!

ബ്രഷ് റൈറ്റിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാർ സെപ്റ്റംബർ 21 ന് ഞായറാഴ്ച ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്ത് ഒത്തുചേരും.
നീലേശ്വരം കൊട്ടാരത്തിൽ ഒത്തു ചേരുന്ന ഇവർ നിറക്കൂട്ടുകൾ ചാലിച്ച് വർണക്കൊട്ടാരം ഒരുക്കും. നീലേശ്വരം രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കൊട്ടാരത്തിലെ വാസ്തുവിദ്യയും മികച്ച കരകൗശല വിദ്യയും കൊത്തുപണികളും അറിയുകയും പരിചയപ്പെടുകയും കൂടിയാണ് ഒത്തുചേരലിന്റെ ഉദ്ദേശം. കൊട്ടാരവും പരിസരമനോഹാരിതയും വർണങ്ങളിൽ ചാലിച്ച് ക്യാൻവാസിൽ വർണക്കൊട്ടാരവും തീർക്കും. 21 ന് പകൽ ഒൻപത് മുതൽ നാല് വരെയാണ് ക്യാംപ്. ഡയറക്ടർമാരായ രമേശൻ നീലേശ്വരം, ബാലൻ സൗത്ത്, സന്തോഷ് പള്ളിക്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നാരായണൻ രേഖിത, സെക്രട്ടറി വിനോദ് ശിൽപി എന്നിവർ അറിയിച്ചു.

No comments