ഗ്രന്ഥശാല പ്രവർത്തങ്ങൾ ശാക്തീകരിക്കുന്നതിന് താലൂക്കിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഏകദിന പരിശീലനം നൽകി
ഗ്രന്ഥശാല പ്രവർത്തങ്ങൾ ശാക്തീകരിക്കുന്നതിന് താലൂക്കിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമായി ഏകദിന പരിശീലനം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ അഭിമുഖ്യത്തിൽ ആരംഭിച്ചു. ഗ്രന്ഥശാല മാനേജ്മെൻ്റ്, സോഫ്റ്റ് വെയർ, ഗ്രഡേഷൻ, എക്കൗണ്ടിങ്ങ് എന്നീ വിഷയങ്ങളിൽ പരിശീലനത്തിൻ്റെ ഭാഗമായി ക്ലാസുകൾ നടന്നു.
പള്ളിക്കര സർവീസ് സഹകരണ ബേങ്ക് ഹാളിൽ നടന്ന സെക്രട്ടറിമാർക്കുള്ള പരിശീലനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി ടി രാജൻ, അഡ്വ. എൻ കെ മനോജ്, പി സുശാന്ത്, ലത്തീഫ് പെരിയ, വി സുധാകരൻ,
എൻ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി ഓഫീസർ പി ബിജു, താലൂക്ക് പ്രസിഡൻ്റ് സുനിൽ പട്ടേന എന്നിവർ ക്ലാസെടുത്തു.
ലൈബ്രേറിയൻമാർക്കുള്ള പരിശീലനം പള്ളിക്കര സർവീസ് സഹകരണ ബേങ്ക് ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ കരുണാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് സുനിൽ പട്ടേന അധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ പി കുഞ്ഞിരാമൻ, സുനീഷ് കക്കാട്ടി,
കെ കാർത്യായനി,
No comments