Breaking News

ദിശ' ഹയർ സ്റ്റഡീസ് എക്സ്പോ ഒക്ടോബർ 19,20 തീയതികളിൽ ചായോത്ത് സ്‌കൂളിൽ

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോ ഒക്ടോബർ 19,20 തീയതികളിൽ ചായോത്ത് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കും.നൂതന കോഴ്സുകളും തൊഴിൽ മേഖലകളും ഉപരി പഠന സാധ്യത കളും പരിചയ പെടുത്തുന്ന കരിയർ സ്റ്റാളുകൾ,കരിയർ സെമിനാറുകൾ,വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കരിയർ മേഖലയിൽ ഊന്നിയ ഗവേഷണ പ്രബന്ധങ്ങൾ, കെ-ഡാറ്റ് അഭിരുചി നിർണയ പരീക്ഷ എന്നിവ 'ദിശ'യുടെ ഭാഗമായി ഉൾകൊള്ളിച്ചിരിക്കുന്നു.
 സംഘാടക സമിതി രൂപീകരണ യോഗം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി.ശാന്ത ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സി.ബിജു അധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ സി ജില്ലാ കോഡിനേറ്റർ കെ മേയ്സൺ പദ്ധതി വിശദീകരിച്ചു. . എസ്എംസി ചെയർമാൻ കെ.സത്യൻ,മദർ പി ടി എ പ്രസിഡണ്ട് പി.ധന്യ ,ഹെഡ്മാസ്റ്റർ എം.സുനിൽ കുമാർ, കെ.വി സജീവൻ, ഇ.വി,ദിനേശൻ, സി.പ്രവീൺ കുമാർ,എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ടി. സീമ സ്വാഗതവും രജീഷ് മല്ലപ്പള്ളി നന്ദിയും പറഞ്ഞു.

No comments