ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാ:ം കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻ്റ് വി.എച്ച് എസ് സ്കൂളിൽ " സൈബർ ടാക്ക് " എന്ന പേരിൽ ക്ലാസ് നടത്തി.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻ്റ് വി.എച്ച് എസ് സ്കൂളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്യാർത്ഥികൾ ലഹരിക്കെതിരെ പദ്ധതിയായ ആസാദ് സേനയുടെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ " ക്യാമ്പയിനിൽ സൈബർ ലോകത്തെ ചതിക്കുഴികൾ, മൊബൈൽ ഓൺലൈൻ ഗെയിമുകൾ, സൈബർ നിയമം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി " സൈബർ ടാക്ക് " എന്ന പേരിൽ ക്ലാസ് നടത്തി.സർട്ടിഫൈഡ് സൈബർ ലോ ട്രെയിനറും കരിയർ മാസ്റ്ററുമായ സമീർ സിദ്ധിഖി ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗിഫ്റ്റഡ് ചൈൽഡ് പ്രോഗ്രാം കോർഡിനേറ്റർ എം സി പി ജയരാജൻ മാഷ് നേതൃത്വം നൽകി. പൊതു വിദ്യാഭ്യാസ വകുപ്പ് യുഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് നൽകുന്ന പരിപോഷണ പരിപാടിയാണ് ഗിഫ്റ്റഡ് ചൈൽഡ് പ്രോഗ്രാം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
No comments