ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രമേള മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ.
ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രമേള മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ. ഒക്ടോബർ നാലിന് നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രമേള വിജയിപ്പിക്കുന്നതിന് പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.
മുൻ പ്രഥമാധ്യാപകൻ
ഒ അമ്പാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായിരുന്നു. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻ വിശദീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ നജ്മ റാഫി, നീലേശ്വരം നഗരസഭ കൗൺസിലർമാരായ
വിനു നിലാവ്, കെ വി.ശശികുമാർ , പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി , പി.വിനീത, കെ സതീശൻ, നികേഷ് മാടായി,
കെ പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
No comments