Breaking News

നീലേശ്വരം മന്നൻപുറത്ത് കാവ് - കൊഴുന്തിൽ മൂലപ്പള്ളി റെയിൽവേ ട്രാക്കിന് സമീപത്തെ താമസക്കാരുടെ പ്രശ്നങ്ങൾ: യുവശക്തി കലാവേദി ഡിആർഎമ്മിന് പരാതി നൽകി

നീലേശ്വരം മന്നൻപുറത്ത് കാവ് മുതൽ കൊഴുന്തിൽ മൂലപ്പള്ളി വരെയുള്ള റെയിൽവേ ലൈനിന്റെ വശത്ത് താമസിക്കുന്ന ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അതുപോലെ റെയിൽവേ ലൈനിന്റെ സുരക്ഷയും ആവശ്യപ്പെട്ടുകൊണ്ട് യുവശക്തി കലാവേദി നീലേശ്വരം റെയിൽവേ ഡിവിഷണൽ മാനേജർക്ക് അപേക്ഷ നൽകി. നീലേശ്വരം മന്നംപുറത്ത് കാവിനു സമീപമുള്ള കാവിൽ ലോഡ്ജ് മുതൽ കൊഴുന്തൽ വരെയുള്ള ഭാഗം സ്ലോപ്പായി കിടക്കുന്നതുകൊണ്ട് തന്നെ വെള്ളം കുത്തനെ ഒലിച്ചു പോകാൻ ഇടയുണ്ട് എന്നും റെയിൽവേ ലൈൻ ഉയർന്നു നിൽക്കുന്നതാകയാൽ കുത്തനെയുള്ള ഒഴുക്ക്മൂലം മണ്ണൊലിപ്പ് ഉണ്ടാകുമ്പോൾ റെയിൽവേക്ക് സുരക്ഷാ ഭീഷണി ഉണ്ടാകും എന്നും അതേപോലെ രണ്ടാം ലൈൻ വന്നതോടുകൂടി ഈ പ്രദേശത്തെ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യം പാടെ ഇല്ലാതായിരിക്കുന്ന അവസ്ഥയും പരിഹരിക്കണമെന്ന് യുവശക്തി കലാവേദി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ റെയിൽവേ ബൗണ്ടറിയിൽ ഡ്രെയിനേജും ഡ്രെയിനേജ് കവർ സ്ലാബും നീലേശ്വരം നഗരസഭയുമായി സഹകരിച്ചുകൊണ്ട് നിർമ്മിക്കുകയാണെങ്കിൽ പരിഹാരമാകും എന്ന നിർദ്ദേശവും ഡിവിഷണൽ മാനേജർ മുമ്പാകെ വെക്കുകയുണ്ടായി. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഡിവിഷനൽ മാനേജറെ കാണുന്നതിൽ കലാവേദി സെക്രട്ടറി കെ സതീശൻ പ്രസിഡണ്ട് കെ നന്ദകുമാര്‍. വൈസ് പ്രസിഡണ്ട് കെ ദിനേശൻ എന്നിവർ പങ്കെടുത്തു

No comments