Breaking News

അമീബിക് മസ്തിഷ്‌കജ്വരം, എലിപ്പനി പ്രതിരോധം: നീലേശ്വരം ജനകീയാരോഗ്യകേന്ദ്രത്തിൽ യോഗം

അമീബിക്ക് മസ്തിഷ്ക ജ്വരം , എലിപ്പനി രോഗങ്ങൾ പ്രതിരോധിക്കാൻ ജനകീയ പങ്കാളിത്തത്തോടെ
മുഴുവൻ ജലസ്രോതസ്സുകൾ 
ശുചീകരിക്കാനും ക്ലോറിനേഷൻ ചെയ്യാനും നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തു. 
 നഗരസഭ കൗൺസിലർ 
ഇ.ഷജീർ അധ്യക്ഷത വഹിച്ചു . കൗൺസിലർ പി വത്സല . പി,ആരോഗ്യ പ്രവർത്തകർ ബാലകൃഷ്ണൻ എംവി,ജെസ്ന. എൻ, ബാവന വി ബി, കുടുംബശ്രീ പ്രവർത്തകർ അങ്കണവാടി വർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, ആരോഗ്യ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ജലസംഭരണ ടാങ്കുകൾ തേച്ചു കഴുകി വൃത്തിയാക്കാനും വീടുകൾ ,സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഫ്ലാറ്റുകൾ, എന്നിവിടങ്ങളിലെ ജലസംഭരണ ടാങ്ക് വൃത്തിയാക്കുവാൻ നിർദ്ദേശം നൽകുവാൻ തീരുമാനമെടുത്തു.

No comments