Breaking News

ജീവകാരുണ്യ മേഖലയിൽ ആശ്വാസ് പട്ടേനയുടെ ശ്രദ്ധേയമായ ഇടപെടലുകൾക്ക്‌ പുതിയ സാക്ഷ്യം

കഴിഞ്ഞ ദിവസം ഹൃദയ വാൾവ് ചുരുങ്ങുന്ന അസുഖമുള്ള നീലേശ്വരം സ്വദേശിയെ ഡിസ്ചാർജ് ചെയ്ത്, വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ ഓക്സിജൻ കോൺസെൻട്രേറ്റർ ആവശ്യപ്പെട്ടു കൊണ്ട് ആശ്വാസ് പട്ടേനയിലേക്ക് വന്ന അഭ്യർത്ഥന സാധിച്ചുകൊടുക്കാൻ പലവഴി ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോൾ ആണ് സ്വന്തമായി ഒന്ന് വാങ്ങി എക്കാലവും പട്ടേനയിലെ രോഗികൾക്ക് പ്രയോജനപ്പെടും വിധം അത് ഉപയോഗിക്കാം എന്ന് തീരുമാനിച്ചത്. പക്ഷേ 24മണിക്കൂറിനുള്ളിൽ വലിയ വിലയുള്ള ഉപകരണം സ്വന്തമായി വാങ്ങാനുള്ള സാമ്പത്തിക അടിത്തറ ആശ്വാസിന് ഇല്ലാതെ വന്നപ്പോളാണ് പട്ടേന വാർത്തകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ 24 മണിക്കൂർ ചലഞ്ച് എന്ന രീതിയിൽ ഉദാരമതികളുടെ സഹായം അഭ്യർത്ഥിച്ച് ഒരു പോസ്റ്റ്‌ ഇട്ടത്. പിന്നീട് കണ്ടത് പട്ടേനയിലും, കേരളത്തിനകത്തും പുറത്തുമുള്ള പട്ടേന വാസികളുടെ കാരുണ്യ വർഷമായിരുന്നു . ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചലഞ്ചിന്റെ ലക്ഷ്യസ്ഥാനത്തെത്തുകയും. ചലഞ്ച് അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് പുതിയ ഓക്സിജൻ കോൺസെൻട്രേറ്റർ രോഗി ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ ഉടൻ തന്നെ ലഭ്യമാക്കുകയും, പ്രവർത്തനസജ്ജമാക്കുകയും ചെയ്തു. .

No comments