Breaking News

വീട്ടുകാരിയെയും ഭർത്താവിനെയും ആക്രമിച്ച കേസിലെ പ്രതി ആറങ്ങാടി സ്വദേശി രണ്ടര മാസത്തിനു ശേഷം നീലേശ്വരം പോലിസിന്റെ പിടിയിൽ

വീട്ടുപറമ്പിലേക്ക് കാർ അതിക്രമിച്ചുകയറ്റി വെക്കുകയും, കാർ മാറ്റാൻ ആവശ്യപ്പെട്ടവീട്ടുകാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും, ചോദ്യം ചെയ്‌ത ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌ത കേസിലെ പ്രതിരണ്ടര മാസത്തിനു ശേഷം നിലേശ്വരം പോലിസിന്റെ പിടിയിലായി. ആറങ്ങാടി അരയി റോഡിലെ ഫാത്തിമ മൻസിലിൽ കുഞ്ഞബ്‌ദുള്ളയുടെ മകൻ കെ.തജ്ജുദ്ദീനെ (42) യാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നിർദ്ദേശപ്രകാരം എസ് ഐ കെ വി രതീശനും സംഘവും ആറങ്ങാടിയിലെ വീട്ടിൽ വച്ച് അറസ്റ്റ്ചെയ്തത്. നീലേശ്വരം ജമാഅത്ത് സെക്രട്ടറി ടി.സുബൈറിന്റെ സഹോദര പുത്രി സൈനബത് ഷഹാനയുടെ പരാതിയിലാണ് താജുവിനെതിരെനീലേശ്വരം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാത്രി 8.30ന് ഷഹാനയും ഭർത്താവ് പയ്യന്നുർ പെരുമ്പ സ്വദേശി മുഹമ്മദ്അർഷിദും ഇവരുടെ മൂന്നര വയസുള്ള കുട്ടിയെമംഗലാപുരം ആശുപത്രിയിലേക്ക് ചികിത്സക്കായിപോകാനൊരുങ്ങവേ താജുദ്ധീൻ കെ.എൽ. 60.ടി.5221 നമ്പർ മാരുതി കാർ വീട്ടിൻന്റെ ഗെയിറ്റിനകത്തു അതിക്രമിച്ചു കയറ്റി പാർക്ക് ചെയ്തു സമീപത്തെ ഹോട്ടലിൽ പോവുകയായിരുന്നു. ഈസമയം സുഖമില്ലാത്ത കുട്ടിയെ സ്വന്തംകാറിലിരുത്തി മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു.പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ട ഷഹാനയെ കേട്ടാലറക്കുന്ന അശ്ലീലഭാഷയിൽ ചീത്ത വിളിച്ചപ്പോൾ ഒച്ച കേട്ടെത്തിയ ഭർത്താവ് മുഹമ്മദ് അർഷിദിനേയും ചീത്ത വിളിച്ചു കൊണ്ട് ഇരുമ്പ് വടി കൊണ്ട് നെഞ്ചത്ത് കുത്തുകയും കൈക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ അർഷാദ് മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട ഷഹാനയുടെ പിതൃസഹോദരനും ജമാഅത്ത് സെക്രട്ടറിയുമായ ടി സുബൈർ, പിതാവ് ടി അബ്‌ദുൽ ഖാദർ,ജമാ അത്ത് പ്രസിഡന്റ് സി.കെ അബ്‌ദുൽ ഖാദർ ഷഹാനയുടെ ഭർത്താവ് ഹർഷിദ് തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു. ഇത് വ്യാജ പരാതിയാണെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു .

No comments