Breaking News

പത്രം ഏജന്റ്സ് അസോസിയേഷന്റെയും മൂലപ്പള്ളി സാറ്റേൺ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പത്രവായന ക്വിസ് മത്സരം നടത്തി

പത്രവായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി പത്രവായനയെ അധികരിച്ച് പത്രംഏജൻ്റ്സ് അസോസിയേഷൻ്റെയും മൂലപ്പള്ളി സാറ്റേൺ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പത്രവായനക്വിസ് മത്സരം നടത്തി. എൻ.പി. എ.എ നീലേശ്വരം ഏരിയ പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ ഉദ്ഘാടനം ചെയ്തു. ഡോ: പി രാജൻ, ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. സാറ്റേൺ ക്ലബ്ബ് പ്രസിഡണ്ട് കെ. പി. ജയരാജൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി .യു. രാമകൃഷ്ണൻ ,.എം. രാജേഷ്, എം. കുഞ്ഞമ്പു നായർ, ക്ലബ് സെക്രട്ടറി പ്രകാശൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഡോ. പി. രാജൻ സമ്മാനങ്ങൾ നല്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നല്കി.

No comments