നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃസമ്മേളനം സംഘടിപ്പിച്ചു
ഓഗസ്റ്റ് 29 മുതൽ സെപ്തമ്പർ 2 വരെയുള്ള 5 ദിവസങ്ങളിലായി വാർഡ് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടി വൻ വിജയമാക്കി തീർക്കാൻ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃ സമ്മേളനം പരിപാടികളാവിഷ്ക്കരിച്ചു.
കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ, നഗരസഭാ കൗൺസിൽ പാർട്ടി ലീഡർ ഇ.ഷജീർ , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അനൂപ് ഓർച്ച, എം.വി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. കെ.വി. സുരേഷ് സ്വാഗതവും കെ.പി.ശശി നന്ദിയും പറഞ്ഞു.
No comments