റിട്ട.എസ് ഐ മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി സച്ചിൻമയനെ (63) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ പ്രതിഭാ നഗർ സ്വദേശിയാണ്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മൃതദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. തിരിച്ചറിയൽ കാർഡ് കണ്ടാണ് ആളെ മനസിലായത്.
No comments