നീലേശ്വരം കെ കെ ഡി സി റീഡിങ് റൂം ആൻഡ് ലൈബ്രറി വിജയോത്സവം നടത്തി
പാഠ്യ, പാഠ്യേതര രംഗത്തെ ഉന്നതവിജയികളെയും മികവ് പൂലർത്തിയവരെയും അനുമോദിക്കാൻ നീലേശ്വരം കിഴക്കൻകൊഴുവൽ കെ കെ ഡി സി റീഡിങ് റൂം ആൻഡ് ലൈബ്രറി വിജയോത്സവം നടത്തി.
മാസ്‌റ്റേഴ്‌സ് ഗെയിംസിൽ മികവ് പുലർത്തിയ എ.വി.രൂപേഷ്, നാഷണൽ ബാസ്‌കറ്റ്‌ബോൾ റഫറി ആനന്ദ് ഉണ്ണി, നീന്തൽ താരം ടി.പി.നിഖിൽ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സാഹിത്യമേഖലകളിലെ മികവിന് ടി.ഇ.സുധാമണി, കുടുംബശ്രീ സംസ്ഥാന കതോത്സവത്തിൽ കഥാരചനയിൽ ഒന്നാംസ്ഥാനം നേടിയ കെ.കെ.ധന്യ, വിവിധ പരീക്ഷകളിലെ ഉന്നതവിജയികളായ കീർത്തൻ.ആർ.നായർ, നവീൻ.എം.നമ്പ്യാർ എന്നിവരെയാണ് അനുമോദിച്ചത്.
തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും നടത്തി. വാർഡ് കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു മടിക്കൈ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എ.കെ.വിനോദ്കുമാർ ക്ലാസ് എടുത്തു. വായനശാല പ്രസിഡൻ് കെ.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ നായർ, ഇ.രമേശൻ, ടി.ഇ.സുധാമണി, എ.വി.രൂപേഷ് എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി ശശിധര പിടാരർ സ്വാഗതവും കെ.രമേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കിഴക്കൻകൊഴുവലിലെ കുട്ടികളുടെ സഹകരണത്തോടെ റീഡിങ് തിയേറ്റർ, സർഗവേദി, നല്ല നാളെ, കരിയർപ്ലാനിങ് ക്ലാസുകൾ എന്നിവയ്ക്കും തുടക്കമിടുമെന്ന് ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.
No comments