Breaking News

മടിക്കൈ കുളങ്ങാട് ഭാസ്‌കര കുമ്പള ക്ലബ് ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി; സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടത്തി

മടിക്കൈ കുളങ്ങാട് ഭാസ്‌കര കുമ്പള ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി; സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടത്തി.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.വി.പ്രജിത്ത് അധ്യക്ഷത വഹിച്ചു. യുവ ചിത്രകാരി അജിത സന്തോഷിന്റെ ചിത്രപ്രദർശനവും നടന്നു. സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ, കുളങ്ങാട് ബ്രാഞ്ച് സെക്രട്ടറി കെ. ഉണ്ണി, കറുവളപ്പ് ബ്രാഞ്ച് സെക്രട്ടറി കെ ബാലകൃഷ്ണൻ, എൻ.ഖാദർ, കെ.വിജയൻ, കെ.പ്രമീള എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.മണി സ്വാഗതവും ട്രഷറർ എം.പി.രാഗേഷ് നന്ദിയും പറഞ്ഞു.

No comments