Breaking News

അക്ഷരദീപവും അക്ഷര മരവും ഒരുക്കി എസ് കെ ജി എം എ യു പി സ്കൂളിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു

കരിന്തളം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളും പൊതുജന വിജ്ഞാന വായനശാല കാലിച്ചാമരവും സംയുക്തമായി വായനാദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോട് സംഘടിപ്പിച്ചു. വായനാദിനാഘോഷവും പി എൻ പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചിറ്റാരിക്കാൽ ബിപിസി ഷൈജു സി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള എഴുത്തു പെട്ടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഒ എം ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കുട്ടികളിൽ നിന്നും ഹെഡ്മാസ്റ്റർ ബൈജു മാസ്റ്റർ ഏറ്റുവാങ്ങി . ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡണ്ട് സിന്ധു വിജയകുമാർ , പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം, വിദ്യാരംഗം കൺവീനർ കൃപ ജ്യോതി എന്നിവർ സംസാരിച്ചു. പൊതുജന വായനശാല സെക്രട്ടറി വി മധുസൂദനൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു. പരിപാടികൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ അക്ഷരമരം ഒരുക്കുകയും അക്ഷരദീപം തെളിയിക്കുകയും ചെയ്തു .

No comments