
തൈക്കടപ്പുറം ബാലചന്ദ്രൻ മാസ്റ്റർ വായനശാലയുടെയും എസിസി സിമന്റ്സ് കാസർഗോഡിന്റെയും നേതൃത്വത്തിൽ തീര ശുചീകരണം നടത്തി. അതോടൊപ്പം തൈക്കടപ്പുറം പി എച്ച് സി ബീച്ചിനെ ഹരിതാഭമാക്കാൻ തീരസസ്യമായ കടൽ ഭദ്രാക്ഷം നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ നീലേശ്വരം നഗരസഭാ കൗൺസിലർ വിനു നിലാവ് ഉദ്ഘാടനം ചെയ്തു.എസിസി സിമന്റ് സ് ജില്ലാ ഓഫീസർ പ്രദീപ് എം എൻ തീരസസ്യം നടൽ നേതൃത്വം നൽകി. പ്രവീൺ കുമാർ പരിസ്ഥിതി ദിന സന്ദേശം നടത്തി. കെ വി മനോജ് കുമാർ സുനിൽ അമ്പാടി എന്നിവർ നേതൃത്വം നൽകി.അസീസ് ഹാജി, അനിൽകുമാർ ഈയ്യക്കാട്ടു ആശംസകൾ അർപ്പിച്ചു. ലിബിൻ വിനോദ് സ്വാഗതവും ലിജേഷ് ടി കെ നന്ദിയും പറഞ്ഞു.
No comments