Breaking News

നീലേശ്വരം നഗരസഭ തൈക്കടപ്പുറം നോർത്ത് വാർഡ് സഭയിൽ ചർച്ചയായത് തൈക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയും തെരുവുവിളക്കുകളും

നീലേശ്വരം നഗരസഭ തൈക്കടപ്പുറം നോർത്ത് വാർഡ് സഭയിൽ ചർച്ചയായത് തൈക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയും തെരുവുവിളക്കുകളും.
കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ഒരുക്കണമെന്നും 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മേഖലയിലെ തെരുവു വിളക്കുകളുടെ ശോച്യാവസ്ഥയും ചർച്ചയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിനു നിലാവ് സ്വാഗതവും വാർഡ് സഭ കോ- ഓർഡിനേറ്റർ രമ്യ നന്ദിയും പറഞ്ഞു.

No comments