നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നായരച്ചംവീട് തറവാട് പ്രതിഷ്ഠാദിനം ജൂൺ 16 ന്
രാവിലെ 8 മണിക്ക് ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾക്ക് തന്ത്രി സുബ്രഹ്മണ്യൻ വാരിക്കാട്ട് തായർ കാർമികത്വം വഹിക്കും. തുടർന്ന് നായരച്ചംവീട് തറവാട് സംരക്ഷണ സമിതി വാർഷിക പൊതുയോഗവും ചേരുമെന്ന് പ്രസിഡന്റ് എൻ.വി.തമ്പാൻ നായർ, ജനറൽ സെക്രട്ടറി എൻ.വി. ശ്രീധരൻ നായർ എന്നിവർ അറിയിച്ചു. തറവാട് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് പാരിതോഷികവും മൊമന്റോയും നൽകും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.
No comments