Breaking News

എസ്. എം. എഫ്. നീലേശ്വരം മുനിസിപ്പൽ ഭാരവാഹികളെ തെരഞ്ഞെടുത്തു -------------------------------

സുന്നി മഹൽ ഫെഡറേഷൻ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ജനറൽ ബോഡി യോഗം കോട്ടപ്പുറം മദ്രസ ഹാളിൽ ഇടത്തറ ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് അബുബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. എസ്. എം. എഫ്. മുനിസിപ്പൽ പ്രസിഡന്റ് ഇ. എം. കുട്ടി ഹാജി അധ്യക്ഷത വഹിച്ച യോഗം പഹൽ ഗാം ഭീകരക്രമണത്തെ ശക്തിയായി അപലപിച്ചു. വഖ്ഫ് നിയമ ഭേദഗതി മൂലം സമൂഹത്തിലു ണ്ടാകുന്ന അരാജകത്വം യോഗം വിലയിരുത്തി. ഫൈസൽ പേരോൽ സ്വാഗതവും താജുദീൻ മാഷ് പള്ളിക്കര നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ ടി. സി. എ. റഹ്മാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ഇ. എം. കുട്ടി ഹാജി പ്രസിഡന്റ്, താജുദീൻ മാഷ് പള്ളിക്കര ജനറൽ സെക്രട്ടറി, സി. കെ. അബ്ദുൽ ഖാദർ ഹാജി ട്രഷറർ, വൈസ് പ്രസിഡന്റുമാരായി കെ. പി. ഇഖ്ബാൽ ഹാജി, കെ. അഹ്മദ്, ജോയിന്റ് സെക്രട്ടറിമാരായി ടി. സുബൈർ, ഷാജഹാൻ പേരോൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

No comments