രസിക ശിരോമണി കോമൻ നായരുടെ പേരിൽ സ്മാരകം പണിയണം: തപസ്യ
തപസ്യ കലാസാഹിത്യവേദി
സുവർണ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാ തല സ്വാഗതസംഘ രൂപീകരണ യോഗം നടന്നു.
ഹോസ്‌ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാൾ യോഗംകവിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ പെരിയ
അധ്യക്ഷത വഹിച്ചു.
രസിക ശിരോമണി കോമൻ നായരുടെ പേരിൽ കാഞ്ഞങ്ങാട് ആസ്ഥാനമായി സാംസ്കാരിക വകുപ്പ് സ്മാരകം പണിയണമെന്ന്
തപസ്യ കലാസാഹിത്യവേദി കാസർകോട് ജില്ലാ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
രസികശിരോമണി കോമൻ നായരുടെ അമ്പതാം ചരമവാർഷികത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ മകൻ ശശി നമ്പ്യാർ പരപ്പ അനുസ്മരണ പ്രഭാഷണം നടത്തി.
ടി പി അഭിജിത് നന്ദി ഗീതം ആലപിച്ചു.
സംസ്ഥാന സമിതിയംഗം എം വി ശൈലേന്ദ്രൻ മാസ്റ്റർ സംസാരിച്ചു.
സുവർണ്ണ ജയന്തി ജില്ലാ സംഘാടക സമിതി പ്രഖ്യാപനം സംസ്ഥാന സമിതിയംഗം കെ. പവിത്രൻ അവതരിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി
. ടി. ദിനേശൻ സ്വാഗതവും ജില്ലാ
വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
സുവർണ്ണ ജൂബിലിയുടെ ഭാഗമായി ജില്ലയിലെ
മൺമറഞ്ഞുപോയ കലാ-സാഹിത്യ നായകൻമാരുടെ ഭവനങ്ങൾ സന്ദർശിച്ചുകൊണ്ടും
തുളുനാടിൻ്റെ സംസ്കാരിക പൈതൃകത്തെ അറിയാനു വേണ്ടി
തുളുനാടൻ ഗ്രാമങ്ങളിലൂടെ
ഒരു
സംസ്കാരിക യാത്ര നടത്താനും തിരുമാനിച്ചു. .
ഒരു വർഷനീണ്ട നിൽക്കുന്ന കലാ-സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികൾ സംഘടപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു.
സംഗീത പൂർണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ മാസ്റ്റർ
No comments