Breaking News

ചായ്യോത്ത് സ്കൂളിലെ ആദ്യ ഹയർസെക്കന്ററി ബാച്ചായ പുനർജനി പൂർവ വിദ്യാർത്ഥി സംഗമം നടത്തി

നീലേശ്വരം ചായ്യോത്ത് ഗവ.ഹയർസെക്ക സെക്കൻറി സ്കൂളിലെ 2000 - 2002 ലെ ആദ്യ ഹയർസെക്കന്ററി ബാച്ചായ പുനർജനി പൂർവ വിദ്യാർഥി സംഗമം നടത്തി.
മുൻ പ്രധാനാധ്യാപിക മേരി ടീച്ചർ ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. ജോർജ് ദിമിത്രോവ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ മേരി, വിജയശ്രീ, സുമ, പ്രകാശൻ, രാജേഷ്, സതീഷ് എന്നിവർ ആശംസകൾ നേർന്നു. ശാലിനി അനിൽ സ്വാഗതവും മിഥുൻരാജ് നന്ദിയും പറഞ്ഞു. പൂർവ വിദ്യാർത്ഥികളും അധ്യാപകരും സംഗമത്തിൽ സംബന്ധിച്ചു.

No comments