പ്ലസ്ടു സയൻസ്: 99.6 ശതമാനം മാർക്കുമായി നീലേശ്വരം സ്വദേശിനി ഗൗരി വിധുബാല
പ്ലസ്ടു സയൻസ് പരീക്ഷയിൽ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി പടിഞ്ഞാറ്റംകൊഴുവലിലെ ഗൗരി വിധുബാല 99.6 ശതമാനം മാർക്ക് നേടി.
മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ 1200 ൽ 1195 മാർക്കാണ് ഗൗരിവിധുബാല നേടിയത്. മടിക്കൈ ആലമ്പാടി സ്കൂൾ പ്രധാനധ്യാപകൻ സി.ബാലചന്ദ്രന്റെയും കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി കെ. വിദ്യയുടെയും മകളാണ്. പ്ലസ് വൺ വിദ്യാർത്ഥിനിയായിരിക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
No comments