Breaking News

എൻ.കെ സ്മാരക വേദി എൻ.കെ ബാലകൃഷ്ണന്റെ 29ാം ചരമ വാർഷിക ദിനം ആചരിച്ചു

പ്രമുഖ സ്വാത്രന്ത്യ സമര സേനാനിയും മുൻ കേരള ആരോഗ്യ സഹകരണ വകുപ്പ് മന്ത്രിയും ദീർഘകാലം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡന്റായും പ്രവർത്തിച്ച ദിവംഗതനായ എൻ.കെ ബാലകൃഷ്ണൻ്റെ 29ാം ചരമ വാർഷിക ദിനം എൻ കെ സ്മാരക വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. തുടർന്ന് കുടുബ സംഗമവും കരുണ പാലിയേറ്റീവ് കെയർ സൊസെറ്റി പാലിയേറ്റീവ് കെയർ കിടപ്പ് രോഗികൾക്കുള്ള ഉപകരണ വിതരണവും ചെയ്തു. എൻ കെ സ്മാരക വേദി ചെയർമാൻ എം വിജയൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പരിപാടിയുടെ ഉത്ഘാടനവും എൻ.കെ അനുസ്മരണവും ഉപകരണങ്ങളുടെ വിതരരണവും എം പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രൻ, സ്മാരക വേദി ട്രഷറർ കെ.കെ. കുമാരൻ, സ്മാരക വേദി വൈസ് ചെയർമാൻ കെ.എം ഗോപാലകൃഷ്ണൻ നായർ, എൻ.എസ് .സി ബാങ്ക് അസി സെക്രട്ടറി കെ.ആർ രാകേഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.വി സായി കിരൺ, കരുണപാലിയേറ്റീവ് കെയർ സൊസെറ്റി പ്രസിഡണ്ട് കെ.വി പ്രസാദ് ആശംസകൾ നേർന്ന് സംസാരിച്ചു. സ്മാരക വേദി സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി എം മനോജ് കുമാർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സ്മാരക വേദി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി .

No comments