Breaking News

നീലേശ്വരം ജെസിഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ ട്രെയിനിങ് 24-ശനിയാഴ്ച

നീലേശ്വരം ജെസിഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ സൗജന്യ ട്രെയിനിങ് നൽകുന്നു. 24- ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നീലേശ്വരം ജെസിഐ ഹാളിൽ വെച്ചാണ് സെഷൻ. സംരംഭകർ, വിദ്യാർഥികൾ, അദ്ധ്യാപകർ, ട്രെയിനർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് എഐ ടൂൾസ് എങ്ങിനെ ഉപയോഗിക്കാമെന്നും അതിലൂടെ വളർച്ച നേടാമെന്നുമാണ് ഈ ട്രെയിനിങ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഓരോ ദിവസവും സമസ്തമേഖലകളിലും മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ലോകത്ത് ഏതൊരാളും അതിനെക്കുറിച്ചു മനസിലാക്കേണ്ടത് അവശ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ എഐ എങ്ങിനെ വ്യത്യസ്തമേഖലകളിൽ പ്രധാനമാവുന്നു എന്നത് വളരെ ലളിതമായ രീതിയിൽ മനസിലാക്കാൻ സാധിക്കുന്ന ഒരു ട്രെയിനിങ് ആണ് നൽകുന്നത്. ട്രെയിനിങ് സെഷൻ തൃശൂർ കൈറ്റ്സ് ബിസിനസ് സോണിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ അഭയൻ പി കൈകാര്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
9447543238
 73068 34595 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

No comments