Breaking News

നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബ് സമ്മർ റെയിൻസ് 2025 - ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി

നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബ് സമ്മർ റെയിൻസ് 2025 എന്ന പേരിൽ ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് മഹേഷ് സാരംഗ്, സന്ധ്യ ടീച്ചർ എന്നിവർ ക്യാമ്പ് നയിച്ചു. മൂലപ്പള്ളി എ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ രശ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ പി ജയരാജൻ നായർ അധ്യക്ഷനായി. ഡോ പി രാജൻ, കുഞ്ഞമ്പു മാസ്റ്റർ, പി പ്രകാശൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരം സമ്മാനിച്ചു. 
........

No comments