നീലേശ്വരം കടിഞ്ഞിക്കടവ് ശ്രീ മുട്ടത്ത് തറവാട് തെയ്യം കെട്ട് മഹോത്സവം: കുല കൊത്തൽ ചടങ്ങ് നടന്നു.
നീലേശ്വരം കടിഞ്ഞിക്കടവ് ശ്രീ മുട്ടത്ത് തറവാട് തെയ്യം കെട്ട് മഹോത്സവത്തോടനുബന്ധിച്ച് കുല കൊത്തൽ ചടങ്ങ് നടന്നു.
തറവാട്ടങ്കണത്തിൽ നിന്നും നേരത്തെ കുലകെട്ടൽ നടന്ന സ്ഥലത്തേക്ക് വെളിച്ചപ്പാടുകളുടെ നേതൃത്വത്തിൽ ക്ഷേത്രാചര്യന്മാരുടേയും സമുദായംഗങ്ങളുടേയും അകമ്പടിയോടെ എത്തിയാണ് കുല കൊത്തൽ നടന്നത്.
തൃക്കരിപ്പൂർ മുതൽ മാണിക്കോത്ത് വരെയുള്ള മുകയ സമുദായ ക്ഷേത്രങ്ങളിൽ നിന്നുള്ള വെളിച്ചപ്പാടുകളും ആചാരക്കാരും കുലകൾ തറവാട്ടിലെ കൊട്ടിലകത്ത് കയറ്റി. മുട്ടത്ത് തറവാട് ഭാരവാഹികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും സ്ത്രീകളും കുട്ടികളുമുൾപ്പെടെനിരവധി പേർ പങ്കെടുത്തു. മെയ് 2,3 തീയ്യതികളിലാണ് നീലേശ്വരം കടിഞ്ഞിക്കടവിലുള്ള മുട്ടത്ത് തറവാട്ടിൽ തെയ്യം കെട്ട് നടക്കുന്നത്.
No comments