പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ പ്രസിഡന്റ് പി.യു.വിജയകുമാർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ചീമേനി സ്വാഗതവും മണ്ഡലം പ്രസിഡന്റ് അഡ്വ.എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന വികസിത കേരളം കൺവെൻഷന്റെ ഭാഗമായുള്ള മണ്ഡലം കൺവെൻഷനും നടത്തി. കാസർകോട്ട് നടക്കുന്ന കൺവെൻഷനിൽ 75 പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
No comments