Breaking News

എൻ കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലയിൽ ദിശാബോധം നൽകിയ നേതാവ്: പി കെ ഫൈസൽ

മന്ത്രിയെന്ന നിലയിൽ കേരളത്തിലെ ആരോഗ്യ, സഹകരണ മേഖലകൾക്ക് പുതിയ ദിശാബോധം നൽകിയ നേതാവായിരുന്നു സ്വാതന്ത്ര്യസമര സേനാനിയും എ ഐ സി സി ്അംഗവുമായിരുന്ന എൻ കെ ബാലകൃഷ്ണനെന്ന് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു.
നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി എൻ കെ ബാലകൃഷ്ണന്റെ 29-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ വി സുധാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, എം രാധാകൃഷ്ണൻ നായർ, ഇ ഷജീർ, രവീന്ദ്രൻ കൊക്കോട്ട്, അഡ്വ കെ വി രാജേന്ദ്രൻ, കെ വി ശശികുമാർ, ഉണ്ണി വേങ്ങര എന്നിവർ സംസാരിച്ചു. പി യു കുഞ്ഞിക്കൃഷ്ണൻ നായർ സ്വാഗതവും എം വി ഗംഗാധരൻ നന്ദിയും പറഞ്ഞു. 
.....................

No comments