ആനച്ചാൽ ഖിളർജുമാമസ്ജിദ് : കെ പി മൊയ്തു ഹാജി, പി നൗഫൽ, അഹമദ് കല്ലായി, റാഷിദ് പൂമാടം സാരഥികൾ
നീലേശ്വരം ആനച്ചാൽ ഖിളർ
ജുമാമസ്ജിദ് പരിപാലന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ പി മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. ജനറൽ സെക്രട്ടറി പി സി മുഹമ്മദ് മുദരിക്കത്ത് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
കെ പി മൊയ്തു ഹാജി (പ്രസിഡണ്ട് ),പി നൗഫൽ (ജനറൽ സെക്രട്ടറി), പിസി മുഹമ്മദ് മുദരികത്ത് (വൈസ് പ്രസിഡണ്ട് ),ഇസ്മായിൽ ടി പി, റഷാദ് പിഎം (സെക്രട്ടറിമാർ),ഹൈദർ ഇലട്രിക് ട്രഷറർ. പ്രവാസി കമ്മിറ്റി ഭാരവാഹികളായി അഹ്മദ് കല്ലായി ചെയർമാൻ, റാഷിദ് പൂമാടം ജനറൽ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.
പ്രവർത്തകസമിതി അംഗങ്ങളായി യൂസഫ് ഹാജി പൂമാടം, ബഷീർ ഹാജി കല്ലായി, മൊയ്തീൻ കുഞ്ഞി, കുഞ്ഞൂട്ടി ഹാജി പടന്ന, കബീർ ഇ കെ, ജലീൽ ഇ കെ, മുസമ്മിൽ, ഫായിസ് പി എന്നിവരെ തിരഞ്ഞെടുത്തു.
റാഷിദ് പൂമാടം, സിദീഖ് പി എം, കബീർ ഇ കെ, അബ്ദുൽ റഹൂഫ് കോട്ടയിൽ, കുഞ്ഞൂട്ടി ഹാജി പടന്ന, അഹമദ് കല്ലായി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments