കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഹജ്ജ് യാത്രയയപ്പ് സമ്മേളനം നടത്തി
ഹജ്ജ് വഴി നേടിയെടുക്കേണ്ട പരിശുദ്ധ പദവി കരഗതമാക്കാൻ ഉതകുന്ന വിധം ഹൃദയത്തെ പാകപ്പെടുത്തിയെടുക്കാൻ ഹജ്ജാജികൾക്ക് ആകണമെന്നും ഹജ്ജിലെ കർമ്മങ്ങൾക്കും അത് നിർവഹിക്കപ്പെടുന്ന സ്ഥലങ്ങൾക്കും ദീൻ കൽപ്പിച്ചിട്ടുള്ള പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഹജ്ജാജിമാർ ജാഗ്രത പുലർത്തണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡൻറുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു.
പരിശുദ്ധ ഹജ്ജ് വേളയിലെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ വെച്ചെല്ലാം നമ്മുടെ നാടിന്റെയും ലോകത്തിന്റെയും മാനവിക സമൂഹത്തിന്റെയും എല്ലാം തന്നെ നന്മയ്ക്കും ഐക്യപൂർണ്ണമായ പ്രയാണത്തിനു വേണ്ടിയിട്ടുള്ള പ്രാർത്ഥനകൾ നിർവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിൻറെ ഹജ്ജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്‌ലാമിലെ വിശ്വാസാനുഷ്ടാനങ്ങളുടെ
ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ നേടലാണെന്നും ഹജ്ജ് അതിനു വേണ്ടിയുള്ള ശ്രേഷ്ടമായ തീർത്താടനമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച അബൂബക്കർ ഹുദവി മുണ്ടംപറമ്പ് അഭിപ്രായപ്പെട്ടു.പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
No comments