Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളുടെ യുഎഇ കൂട്ടായ്മ വിഷു ആഘോഷിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളുടെ യുഎഇ കൂട്ടായ്മ വിഷു ആഘോഷിച്ചു.
ദുബായിലെ ദേ സ്വാഗത് റസ്‌റ്റോറന്റിൽ നടന്ന ആഘോഷ പരിപാടികൾ സുരേഷ് പുറവങ്കര ഉദ്ഘാടനം ചെയ്തു. വി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണൻ നായർ, രമേശൻ കരിപ്പോത്ത്, ഉണ്ണിക്കൃഷ്ണൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു. സുനിൽ കരിങ്ങാട്ട് സ്വാഗതവും ശശികുമാർ പൈനി നന്ദിയും പറഞ്ഞു. വിഷുസദ്യയുമൊരുക്കി. കൂട്ടായ്മ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

No comments