Breaking News

ആശ്വാസ് പട്ടേനയും, നീലേശ്വരം താലൂക്ക് ആശുപത്രിയും ചേർന്ന് ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാക്യാമ്പും സംഘടിപ്പിച്ചു

ആശ്വാസ് പട്ടേനയും, നീലേശ്വരം താലൂക്ക് ആശുപത്രിയും സംയുക്തമായി " ആരോഗ്യം ആനന്ദം അകറ്റാം അർബുദം "എന്ന പദ്ധതിയുടെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസും, തുടർന്ന് ക്യാൻസർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. തുടർന്ന് BP, ഷുഗർ പരിശോധനയും നടന്നു.

സ്തനാർബുദവും, ഗർഭാശയഗള ക്യാൻസറും സ്ത്രീകളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവൽക്കരണക്ലാസ് കൈകാര്യം ചെയ്ത സൺറൈസ് ഹോസ്പിറ്റലിലെ ഡോ. നീരജ നമ്പ്യാർ വിശദീകരിച്ചു. ഒപ്പം സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളുടെ ലക്ഷണങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും..വരാതിരിക്കാൻ വേണ്ട. മുൻകരുതലുകളെ പറ്റിയും, വാക്സിനുകളെ പറ്റിയും വിശദമായി സംസാരിച്ചു. നീലേശ്വരം നഗസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ടി. പി. ലത ചടങ്ങ് ഉദ്ഘാടനം ചെയ്തു . വാർഡ് കൗൺസിലർ . ദാക്ഷായണി കുഞ്ഞിക്കണ്ണനും, ജനശക്തി സാംസ്‌കാരിക വേദി പ്രസിഡന്റ്‌ രാമചന്ദ്രൻ മാസ്റ്ററും ആശംസ അർപ്പിച്ചു സംസാരിച്ചു. ആശ്വാസ് പ്രസിഡന്റ്‌ ഡോ. സുരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആശ്വസ് സെക്രട്ടറി ഇ. കെ. സുനിൽകുമാർ സ്വാഗതവും, ബിന്ദു മരങ്ങാട് നന്ദിയും പറഞ്ഞു..

No comments